???????????????????? ?????, ????????? ???? ?????????? ???????

ഒഴുക്കിൽപെട്ട ഗർഭിണിയെ ടിപ്പർ ഡ്രൈവർ രക്ഷപ്പെടുത്തി 

കോ​ത​മം​ഗ​ലം: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി ഒ​ഴു​ക്കി​ൽ​പെ​ട്ട അ​സം​കാ​രി​യെ​ ടി​പ്പ​ർ ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ടു​ത്തി. കു​ട്ട​മ്പു​ഴ വ​ലി​യ പാ​ല​ത്തി​നു​മു​ക​ളി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ട​മ്പു​ഴ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​സം സ്വ​ദേ​ശി സു​മം​ഗ​റി​​െൻറ ഭാ​ര്യ മി​ത്താ​ലി​യാ​ണ്​ (20) കു​ളി​ക്കു​ന്ന​തി​നി​ടെ കു​ത്തൊ​ഴു​ക്കു​ള്ള പു​ഴ​യി​ൽ കാ​ൽ​വ​ഴു​തി വീ​ണ​ത്. മി​ത്താ​ലി അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​ണ്.

സം​ഭ​വ​സ​മ​യം പാ​ല​ത്തി​ലൂ​ടെ ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന നൂ​റേ​ക്ക​ർ സ്വ​ദേ​ശി മാ​ളി​യേ​കു​ടി ബാ​ബു​വാ​ണ് ഒ​ഴു​കി​വ​രു​ന്ന യു​വ​തി​യെ ക​ണ്ട​ത്. ഉ​ട​ൻ പു​ഴ​യി​ൽ ചാ​ടി യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ കു​ളി​ക്ക​ട​വ് കെ​ട്ടാ​ത്ത​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - pregnent women rescued by tipper driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.