representational image
Posted On
date_range Updated On
date_range നടന്നുപോകുകയായിരുന്ന ഗർഭിണിയെ കടന്നുപിടിച്ചു; അക്രമിക്കായി അന്വേഷണം
തിരുവനന്തപുരം: റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഗർഭിണിയായ യുവതിക്ക് നേരെ ആക്രമണം. തമ്പാനൂരിലാണ് സംഭവം. യുവതിയെ കടന്നുപിടിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.
ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശിനിയായ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകാൻ ബസ് കയറാൻ നടക്കുന്നതിനിടെയായിരുന്നു അക്രമം.
സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. 40 വയസ്സ് തോന്നിക്കുന്നയാളാണ് അക്രമിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.