Posted On
date_range Updated On
date_range ഇന്ന് തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി വിജ്ഞാപനം; പുതുക്കിയ തീയതി പിന്നീട്
തിരുവനന്തപുരം: സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷകൾ മാറ്റി പൊതുവിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ഇൗ മാസം 13 വരെ പരീക്ഷ നടത്തുന്നതാണ് കോടതി സ്റ്റേ ചെയ്തത്. കേസ് 13ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
േകാവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പിനായി സ്വീകരിച്ച മുൻകരുതലുകളും ക്രമീകരണങ്ങളും സംബന്ധിച്ച് സർക്കാർ കോടതിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കുന്നുണ്ട്. പരീക്ഷ നടത്തണമെന്ന നിലപാടാവും സർക്കാർ കോടതിയിൽ സ്വീകരിക്കുക. കോടതി നിർദേശം പരിഗണിച്ചായിരിക്കും തുടർനടപടികൾ. 4.35 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.