Posted On
date_range Updated On
date_range കെ. സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ; ആർ.എസ്.എസ് ശാഖക്ക് കാവൽ നിന്ന പാരമ്പര്യം അപമാനകരം
കണ്ണൂർ: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ. കണ്ണൂർ ഡി.സി.സി ഓഫിസിന് സമീപമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
സേവ് കോൺഗ്രസിന്‍റെ പേരിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്. കോൺഗ്രസിനെ ആർ.എസ്.എസിൽ ലയിപ്പിക്കാനുളള സുധാകരന്‍റെ നീക്കം പരാജയപ്പെടുത്തുക എന്നാണ് പോസ്റ്ററിലുള്ളത്.
കൂടാതെ, ആർ.എസ്.എസ് ശാഖക്ക് കാവൽ നിന്ന പാരമ്പര്യം അപമാനകരം. ഗാന്ധി ഘാതകരെ സംരക്ഷിച്ച സുധാകരൻ കോൺഗ്രസിന്‍റെ ശാപം. സുധാകരനെ കുറിച്ച് നമ്മുടെ നേതാവ് പി. രാമകൃഷ്ണൻ നേരത്തെ പറഞ്ഞത് എത്ര ശരിയാണ് -എന്നിവയാണ് പോസ്റ്ററിലുള്ളത്. പിന്നീട് പോസ്റ്റർ എടുത്തുമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.