Posted On
date_range Updated On
date_range തുലാവർഷം കേരളത്തിലെത്തി, വ്യാപക മഴക്കും ഇടിമിന്നലിനും സാധ്യത; ആറു ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷമെത്തി. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഞായറാഴ്ച മുതൽ നവംബർ മൂന്ന് വരെ വ്യാപക മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായും അറിയിച്ചു. കേരളത്തിൽ ഞായറാഴ്ച ആറു ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ തിങ്കളാഴ്ച മഴ മുന്നറിയിപ്പുണ്ട്. കൊച്ചി നഗരത്തിൽ ഞായറാഴ്ച ശക്തമായ മഴ പെയ്തു. എം.ജി റോഡിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.