Posted On
date_range Updated On
date_range പന്നിമാംസ കടത്ത്: അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും
കൽപറ്റ: ഓണാഘോഷവുമായി ബന്ധപ്പെട്ട് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വയനാട് ജില്ലയിലേക്ക് അനധികൃതമായി പന്നി മാംസം കടത്തിക്കൊണ്ടുവരുന്നത് തടയാന്‍ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജാഗ്രത നിർദേശം നല്‍കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ പന്നിമാംസം വില്‍ക്കുന്ന കടകളില്‍ പരിശോധന കര്‍ശനമാക്കാനും വിവിധ വകുപ്പ് മേധാവികള്‍ക്ക് ജില്ല കലക്ടര്‍ എ. ഗീത നിർദേശം നല്‍കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് പന്നിമാംസം കൊണ്ടുവരുന്നതും വില്‍ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.