Posted On
date_range Updated On
date_range പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കസ്റ്റഡിയിൽ
വടക്കാഞ്ചേരി (തൃശൂർ): പോപുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ ആക്രമിച്ച കേസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
ഹർത്താലിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപവും കരുതക്കാടും മുള്ളൂർക്കരയിലും ബസുകൾക്ക് നേരെ ആക്രമണമുണ്ടാവുകയും കല്ലെറിഞ്ഞ് ചില്ല് തകർക്കുകയും ചെയ്തിരുന്നു.
ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും അബ്ദുൽ സത്താറിനെ പ്രതി ചേർക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. വടക്കാഞ്ചേരിയിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.