പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; 14 കോടിയുടെ സ്വർണമടക്കം 31.2 കോടിയുടെ ആസ്തികൾ ഇ.ഡി കണ്ടുകെട്ടി

കോട്ടയം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ 31.2കോടിയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ​.ഡി) കണ്ടുകെട്ടി. കേരളത്തിലും ആന്ധ്രയിലുമുള്ള ആസ്തികളാണ് കണ്ടുകെട്ടിയത്.

14 കോടിയുടെ സ്വർണവും രണ്ട് കോടിയുടെ വാഹനവും ഭൂമിയുമാണ് പിടിച്ചെടുത്ത്. തട്ടിപ്പ് കേസിൽ പോപ്പുലർ ഫിനാൻസ് ഉടമ റോയി തോമസ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മകൾ റിയ എന്നിവരെ ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പേരിലുള്ളതാണ്​ കണ്ടുകെട്ടിയ ആസ്​തി. കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസാണിതെന്നും വിദേശരാജ്യങ്ങളിലും പ്രതികൾക്ക്‌ ബന്ധമുണ്ടെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു.

നിരവധി ഇടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും വിദേശത്ത് അടക്കം നിരവധി നിക്ഷേപങ്ങളുണ്ടെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. 2000 കോടിയുടെ തട്ടിപ്പ് നടന്നതായാണ്​ കണക്കാക്കുന്നത്​. കള്ളപ്പണം നിക്ഷേപിച്ച് നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ച് ഇ.ഡി വിശദ പരിശോധന നടത്തുന്നുണ്ട്.

Tags:    
News Summary - Popular finance fraud; ED seized assets worth Rs 31.2 crore, including Rs 14 crore in gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.