Posted On
date_range Updated On
date_range പൂന്തുറ പോലീസ് സ്റ്റേഷനിലെ എസ്.ഐ.ക്ക് കോവിഡ്
തിരുവനന്തപുരം: പൂന്തുറ പോലീസ് സ്റ്റേഷനിലെ എസ്.ഐക്കാ കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനിലെ ജൂനിയർ എസ്.ഐക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്റ്റേഷനിലെ 50 ഓളം വരുന്ന മുഴുവൻ പൊലീസുകാരും ക്വാറന്റീനിൽ പ്രവേശിച്ചു. 15 പേരാണ് എസ്.ഐയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. എ.ആർ ക്യാമ്പിൽ നിന്നുള്ള പുതിയ ടീമാണ് പൊലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുക.
കഴിഞ്ഞ നാലിനാണ് ജൂനിയർ എസ്.ഐ.യുടെ ഉൾപ്പെടെ നാൽപ്പതിലേറെ പോലീസുകാരുടെ സ്രവം പരിശോധനക്കായി എടുത്തത്. വെള്ളിയാഴ്ചയാണ് ജൂനിയർ എസ്.ഐ. കോവിഡ് പോസിറ്റീവാണെന്ന ഫലം ലഭിച്ചത്. രാത്രി പത്തു മണിയോടെ ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. സ്രവമെടുത്ത ശേഷം തുടർച്ചയായി ആറു ദിവസവും ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.