അശോകൻ പെരിങ്ങാര ചെറുവത്തൂർ ദേശീയ പാതയിൽ നടത്തിയ പൂജ
Posted On
date_range Updated On
date_range പ്രധാനമന്ത്രിയുടെ ബാധ ഒഴിപ്പിക്കാൻ ദേശീയ പാതയിൽ പൂജ
ചെറുവത്തൂർ: പ്രധാനമന്ത്രിയിൽ കുടിയിരിക്കുന്ന ബാധ ഒഴിപ്പിക്കാൻ ദേശീയപാതയോരത്ത് പ്രത്യേക 'പൂജ'. ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയിൽ ചെകുത്താൻ കൂടിയിട്ടുണ്ടാകുമെന്നും ചെകുത്താൻ കൂടാതെ ഇങ്ങനെ ജനത്തെ ദ്രോഹിക്കാൻ കഴിയില്ലെന്നും ചൂണ്ടികാട്ടിയാണ് അശോകൻ പെരിങ്ങാര 'പൂജ' സമരം നടത്തിയത്.
ചെറുവത്തൂർ ദേശീയ പാതയോരത്തായിരുന്നു പ്രതിഷേധ പൂജ. രാവിലെ 10 മണിക്ക് തുടങ്ങിയ പ്രതിഷേധം വൈകുന്നേരം 5 ന് സമാപിച്ചു. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ 20 ഓളം ഒറ്റയാൾ പ്രതിഷേധങ്ങൾ അശോകൻ സംഘടിപ്പിച്ചിരുന്നു. നെഞ്ചിൽ അടുപ്പ് കൂട്ടൽ, ശവമായി കിടക്കൽ, പിറകോട്ട് നടക്കൽ, ആത്മഹത്യാ പ്രതിഷേം എന്നിവ ഇദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ പ്രതിഷേധങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.