Posted On
date_range Updated On
date_range കാഞ്ഞങ്ങാട്ട് 67 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി
കാഞ്ഞങ്ങാട്: ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപറേഷൻ ക്ലീൻ കാസർകോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ കുഴൽപണം പിടികൂടി.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ.പി. ഷൈനിന്റെയും നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ കല്ലുരാവിയിൽ നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ കൊണ്ടുപോകുകയായിരുന്ന 67 ലക്ഷം രൂപ പിടികൂടിയത്. സംഭവത്തിൽ പുഞ്ചാവി നാലുപുരപ്പാട്ടിൽ ഹാരിസിനെ (39) അറസ്റ്റ് ചെയ്തു. പൊലീസ് സംഘത്തിൽ സി.പി.ഒമാരായ ജ്യോതിഷ്, മനു എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.