ക്രമസമാധന പ്രശ്​നമുണ്ട്​, പൊലീസിന്​ യുവതികളെ പിന്തിരിപ്പിക്കേണ്ടി വരും - കടകംപള്ളി

തിരുവനന്തപുരം: മലകയറുന്ന യുവതികളുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടിയാണ്​ പൊലീസ്​ അവരെ പിന്തിരിപ്പിക്കാൻ ശ്ര മിക്കുന്നതെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യുവതികൾ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ല. യുവതികൾക്ക്​ നേ​െര ശക്​തമായ പ്രതിഷേധം കണ്ടതുകൊണ്ട്,​ അവിടെവച്ച്​ ഒന്നും സംഭവിക്കാതിരിക്കാനാണ്​ പൊലീസ്​ അവർക്ക്​ സംരക്ഷണം നൽകിതൈന്നും കടകംപള്ളി പറഞ്ഞു​.

പൊലീസ്​ അവരെ കാര്യങ്ങൾ പറഞ്ഞ്​ മനസിലാക്കാൻ ശ്രമിക്കുകയാണ്​. മുന്നോട്ടു പോകണമെന്ന നിലപാടിൽ അവർ ഉറച്ചു നിൽക്കുകയാണ്​. അവരുടെ ജീവൻ രക്ഷിക്കാനും പൊലീസിന്​ ബാധ്യതയുണ്ട്​. അതാണ്​ പൊലീസ്​ നിർവഹിക്കുന്നത്​. ഭക്​ത ജനങ്ങൾ പ്രകോപിതരാണ്​. അതു​െകാണ്ട്​ അ​േ​ങ്ങാേട്ടക്കുളള യാത്ര നല്ലതല്ലെന്ന്​ പൊലീസ്​ അവരെ പറഞ്ഞ്​ മനസിലാക്കാൻ ശ്രമിക്കുന്നു. പൊലീസിന്​ അവരെ പിന്തിരിപ്പിക്കേണ്ടി വരും. അവിടെ സംഘർഷം ഉണ്ടാകരുത്​. ഏതാണ്ട്​ ഒന്നരലക്ഷം വരുന്ന ഭക്​തജനങ്ങൾ ശബരിമലയിൽ ഉണ്ട്​. എന്തെങ്കിലും പ്രശ്​നമുണ്ടായാൽ അത്​ ഭക്​ത ജനങ്ങളെ ബാധിക്കുമെന്നും കടകംപള്ളി പറഞ്ഞു.

നിരീക്ഷക സമിതിയെ കുറിച്ച്​ പറഞ്ഞു കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും അ​േദ്ദഹം വ്യക്​തമകാക്കി. ശബരിമലയിലെ ശൗചാലയങ്ങളുടെ കണക്കെടുക്കാനല്ല ഹൈകോടതി നിരീക്ഷക സമിതിയെ നിയോ​ഗിച്ചത്​. സ്​ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്​നങ്ങളടക്കമുള്ള വിഷയങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിലാണ്​ നിരീക്ഷക സമിതിയെ നിയോഗിച്ചത്​. രണ്ട്​ ഉന്നതരായ ജഡ്​ജിമാരും ഒരു മുതിർന്ന ​െഎ.പി.എസ്​ ഒാഫീസറുമാണ്​ സമിതിയിലുള്ളത്​. അവർ സർക്കാറിനും ദേവസ്വം ബോർഡിനും വേണ്ട ഉപദേശം നൽകുകയാണ്​ ചെയ്യേണ്ടത്​. മറ്റു കാര്യങ്ങൾ നിർവഹിക്കാനായി നേരത്തെ തന്നെ ഹൈകോടതിയുടെ കമീഷൻ അവിടെയുണ്ട്​. ജില്ലാ ജഡ്​ജയുടെ റാങ്കിലുള്ള കമീഷൻ എല്ലാ ദിവസവും നടക്കുന്ന കാര്യങ്ങൾ ഹൈകോടതിയെ അറിയിക്കുന്നുണ്ടെന്നും കടകംപള്ളി പറഞ്ഞു.

Tags:    
News Summary - Police Try to Return Them because of Law and Order Issue, Kadakam Pally - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.