ഇ.ഡിക്ക് നേരെയുണ്ടായ സി.പി.എം ആക്രമണം; ഇമേജ് മാച്ചിങ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ പൊലീസ്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ വസതിയില്‍ പരിശോധന നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികളുടെ സാന്നിധ്യം തെളിയിക്കാൻ ഇമേജ് മാച്ചിങ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ പൊലീസ്. ആക്രമണദൃശ്യങ്ങളും പ്രതികളുടെ ഫോട്ടോയും താരതമ്യപ്പെടുത്തി രണ്ടും ഒരാള്‍ തന്നെയാണെന്ന് ഉറപ്പിക്കാനാണിത്.

വoഡിയോദൃശ്യങ്ങള്‍ ആര്‍ട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ) ഉപയോഗിച്ച് നിര്‍മിച്ചവയെന്ന ആരോപണം ഉയര്‍ന്ന;വരാനുള്ള സാധ്യത കൂടി മുന്നിൽകണ്ടാണ് പൊലീസ് നീക്കം. ഇ.ഡി ആക്രമണക്കേസിൽ പൊലീസിന്‍റെ കൈവശമുള്ള പ്രധാന തെളിവാണ് ഈ ദൃശ്യങ്ങൾ. അറസ്റ്റിലായ 26 പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞത് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ്. എന്നാൽ ഇതിനപ്പുറം സംഭവസ്ഥലത്ത് പ്രതികളുടെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിക്കുകയും വേണം.

എ.ഐ ഉപയോഗിച്ചുള്ള ദൃശ്യങ്ങളാണെന്നും അതിന്‍റെ അടിസ്ഥാനത്തിലുള്ള അറസ്റ്റെന്നും വിചാരണവേളയില്‍ ആരോപണങ്ങളുയരാവുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പൊലീസിന്‍റെ നീക്കം. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് സൈബര്‍ ഫോറൻസിക് പരിശോധനയിലൂടെ ഇമേജ് മാച്ചിങ് നടത്താൻ പൊലീസ് തീരുമാനിച്ചത്. വിഡിയോയിലുള്ള പ്രതികളുടെ ദൃശ്യങ്ങളും ഇവരുടെ യഥാര്‍ഥ ഫോട്ടോയും താരതമ്യം ചെയ്ത് രണ്ടും ഒരാള്‍ തന്നെയെന്ന് ഉറപ്പിക്കുകയാണ് ഈ പരിശോധനയിലൂടെ ചെയ്യുന്നത്. മുഖം മാത്രമല്ല ശരീരഘടനയും ഒരാളുടെ തന്നെയെന്ന് ഇതിലൂടെ ഉറപ്പിക്കാനാകും. മുഖത്തിന്‍റെ രൂപം, മൂക്കിന്‍റെ ഘടന, നേത്രപടലം തുടങ്ങിയവ പരിശോധനയിൽ ഉറപ്പിക്കാനാകൂം.

ഒരു പോലെ സാദൃശ്യമള്ളവരും ഉണ്ടാകാം. ഇത് കണക്കിലെടുത്താണ് അനാട്ടമിക് പരിശോധനയും നടത്തുന്നത്. ശരീരഘടന, പൊക്കം, മുടിയുടെ പ്രത്യേകതകള്‍ എന്നിവയൊക്കെ ഇതിൽ തിരിച്ചറിയാനാകും. സൈബർ ഫോറൻസിക് ലാബിൽ നടത്തുന്ന പരിശോധനയുടെ ഫലം മൂന്നാഴ്ചക്കുള്ളിൽ ലഭിക്കും. അതിന് ശേഷം കേസിൽ കുറ്റപത്രം നല്‍കാനാണ് തീരുമാനം. മുന്നോറോളം പേരെ കേസിൽ പ്രതിചേർത്തിരുന്നെങ്കിലും ആദ്യം അറസ്റ്റ് ചെയ്തവരെയല്ലാതെ കൂടുതൽ പ്രതികളെയൊന്നും പൊലീസ് പിടികൂടിയിട്ടില്ല.

അതിനിടെ, കേസിൽ ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഒപ്പിടാൻ മ്യൂസിയം സ്റ്റേഷനിൽ എത്തിയ പ്രതികൾ അവിടെ ഓണാമോഘോഷിച്ച സംഭവത്തിൽ ഡി.സി.പി തല അന്വേഷണവും പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇ.ഡി ആക്രമണ കേസിലെ ഒന്നാം പ്രതി നിതിൻരാജ്, 16ാം പ്രതിയും സി.പി.എം പാളയം ലോക്കൽ കമ്മിറ്റിയംഗവുമായ ഐ.പി. ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് നല്‍കിയ ഹരജി ശനിയാഴ്ച തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ഇരുവരും ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷൽ പ്രോസിക്യൂട്ടർ മുഖേന പൊലീസ് കോടതിയെ സമീപിച്ചിട്ടുള്ളത്.

Tags:    
News Summary - Police to use image matching technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.