Posted On
date_range Updated On
date_range കോട്ടയം ചിങ്ങവനം സ്റ്റേഷനിൽ പൊലീസുകാർ തമ്മിലടിച്ചു; രണ്ട് പേർക്ക് സസ്പെൻഷൻ
കോട്ടയം: കോട്ടയം ചിങ്ങവനം സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസർമാർ തമ്മിലടിച്ചു. സ്റ്റേഷൻ മുറ്റത്ത് ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചതെന്നാണ് വിവരം. ഒരാളുടെ തലക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ സുധീഷ്, ബോസ്കോ എന്നീ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
ഉച്ചക്ക് ഒന്നോടെയാണ് സംഭവമുണ്ടായത്. ബൈക്ക് പാർക്കിങ്ങിനെ തുടർന്നുള്ള തർക്കം തമ്മിലടിയിലേക്ക് നീങ്ങുകയായിരുന്നു. ഒരാളുടെ തലക്ക് പരിക്കേറ്റു. സംഘർഷത്തിനിടെ വാതിലിൽ തലയിടിക്കുകയായിരുന്നെന്നാണ് വിവരം. ഇതോടെ മറ്റ് പൊലീസുകാർ ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റി. പരിക്കേറ്റ പൊലീസുകാരൻ ചികിത്സ തേടി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും എന്ന് എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.