Posted On
date_range Updated On
date_range പള്‍സര്‍ സുനിയെ സഹായിച്ച െപാലീസുകാരന് സസ്‌പെന്‍ഷൻ
ആലുവ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ചതായി ആരോപണം ഉയർന്ന പൊലീസുകാരന് സസ്‌പെന്‍ഷൻ. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ സി.പി.ഒ അനീഷിനെയാണ് സസ്പെൻഡ് ചെയ്തത്. കേസിലെ 14ാം പ്രതിയായ അനീഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
പള്‍സര്‍ സുനിക്കുവേണ്ടി ദിലീപിനെ വിളിക്കാനാണ് അനീഷ് ശ്രമിച്ചത്. സുനിയുടെ ശബ്ദം റെക്കോഡ് ചെയ്ത് ദിലീപിന് അയച്ചുകൊടുക്കാനും ശ്രമിച്ചു. ദിലീപിെൻറ ഭാര്യ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിേലക്ക് അനീഷ് മൂന്നുതവണ വിളിച്ചു. മാര്‍ച്ച് ആറിനാണ് സംഭവം. പൊലീസ് ക്ലബിൽ പള്‍സര്‍ സുനിക്ക് കാവല്‍ നിന്നപ്പോഴാണ് നടിക്കെതിരെയുള്ള ആക്രമണത്തിന് പിന്നില്‍ ദിലീപാണെന്ന് സുനി പൊലീസുകാരനോട് വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.