മാഹിയിൽ പൊലീസ് കോൺസ്റ്റബിൾ വൈദ്യുതി തൂണിൽ തൂങ്ങിമരിച്ച നിലയിൽ
മാഹി: മാഹി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെ ചാലക്കരയിലെ വൈദ്യുതി തൂണിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ് ടെത്തി. ചാലക്കര ഹരിചന്ദനത്തിൽ രജീഷ് എന്ന രാജു (40) വിനെയാണ് തിങ്കളാഴ്ച്ച രാവിലെ വീട്ടിനടുത്തെ കുഞ്ഞിപ്പുര മുക്ക ിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
രണ്ടാഴ്ച്ചയായി പൊലീസ് വാഹനത്തിലെ ഡ്രൈവറായാണ് രജീഷ് ജോലി ചെയ്തിരുന്നത്. പന്തക്കൽ പൊലീസ് സ്റ്റേഷനിലും സേവനമനുഷ്ടിച്ചിരുന്നു. ഇന്നലെ രാത്രി ഒരു മണി വരെ സുഹൃത്തുക്കളോടൊപ്പം കുഞ്ഞിപ്പുര മുക്കിൽ സംസാരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച്ച ഡ്യൂട്ടി എടുത്തതിനാൽ ഞായറാഴ്ച്ച രജീഷിന് അവധിയായിരുന്നു. ഇന്ന് രാവിലെ ഡ്യൂട്ടിയിൽ ഹാജരാകേണ്ടതായിരുന്നു. വൈദ്യുതി തൂണിൽ തൂങ്ങി നിൽക്കുന്ന വിവരം നാട്ടുകാരാണ് പള്ളുർ പൊലീസിൽ അറിയിച്ചത്.
മാഹി പൊലlസ് സൂപ്രണ്ട് വംശീധര റെഡി, സി.ഐ കാഹിദി എം. കാസം, പള്ളൂർ എസ്.ഐ. സെന്തിൽ കുമാർ എന്നിവർ സംഭവസ്ഥലത്തെത്തി. മൃതദേഹം മാഹി ഗവ. ജനറൽ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.
പരേതനായ പ്രഭാകരന്റേയും പുഷ്പലത (ഇ.എസ്.ഐ) യുടേയും മകനാണ്. ഭാര്യ: റിൻഷ, മക്കൾ: അൻവിയ, അലംകൃത. സഹോദരങ്ങൾ: പ്രജീഷ്, വിജീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.