കമല്‍ സി. ചവറയെ കാണാനത്തെിയയാള്‍ അറസ്റ്റില്‍

കോഴിക്കോട്: ആശുപത്രിയില്‍ സുഹൃത്ത് കമല്‍ സി. ചവറയെ സന്ദര്‍ശിക്കാനത്തെിയ മനുഷ്യാവകാശ പ്രവര്‍ത്തകനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. ഇരിട്ടി ആറളത്തെ വിയറ്റ്നാം ആദിവാസി കോളനിയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മാവോവാദി പ്രസിദ്ധീകരണമായ ‘കാട്ടുതി’ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിനാണ് നന്മണ്ട സ്വദേശി കെ.പി. നദീര്‍ എന്ന നദി ഗുല്‍മോഹറിനെ (26) മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്ത് ആറളം പൊലീസിന് കൈമാറിയത്. ഇയാള്‍ക്കെതിരെ കഴിഞ്ഞ മാര്‍ച്ചില്‍ ആറളം പൊലീസ് യു.എ.പി.എ പ്രകാരം കേസെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. 
 
Tags:    
News Summary - police arrested nadeer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.