കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു

പെരുമണ്ണ: കൂട്ടുകാർക്കൊപ്പം പഞ്ചായത്ത് കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു. കോഴിക്കോട് പെരുമണ്ണ കുറങ്ങോട്ടുമ്മൽ ഷഹൽ ഷാ (17) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. പെരുമണ്ണ തെക്കേ പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. ഒന്നരയാൾ താഴ്ചയുള്ള കുളത്തിലാണ് മുങ്ങിപോയത്. കൂട്ടുകാർ ബഹളംവെച്ചതോടെ ഓടിയെത്തിയ പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ പുറത്തെത്തിച്ചു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

പെരുമണ്ണ കുറങ്ങോട്ടുമ്മൽ സാലിയുടെയും ഹസീനയുടെയും മൂത്തമകനാണ്. ഷഹൽ ഷാ പെരുമണ്ണ ഇ.എം.എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.

Tags:    
News Summary - Plus Two student drowns to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.