Posted On
date_range Updated On
date_range ഓൺലൈൻ ഗെയിമിന് അടിമയെന്ന് സംശയം; ധർമടത്ത് പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
കണ്ണൂര്‍: ധര്‍മ്മടത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ധര്‍മ്മടം സ്വദേശി അദിനാന്‍ (17) ആണ് ആത്മഹത്യ ചെയ്തത്. കുട്ടി സ്ഥിരമായി ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നതായി മാതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആത്മഹത്യയുടെ കാരണം ഇതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലന്ന് പോലീസ് പറഞ്ഞു.
ഓണ്‍ലൈനിൽ കൂടിയാണ് കുട്ടി വിഷവും വാങ്ങിയത്. കഴിഞ്ഞ ഒരുമാസമായി കുട്ടി സ്‌കൂളില്‍ പോകുകയോ വീടിന് പുറത്തിറങ്ങുകയോ ചെയ്തിരുന്നില്ല. നേരത്തെ, കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ആദിന്‍ ശ്രമിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ തകര്‍ന്ന നിലയിലാണ് ഉള്ളത്. കുട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.