പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം നാളെ
തിരുവനന്തപുരം: രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. പി.ആർ േചംബറിൽ ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും. ഇത്തവണ 442434 പേരാണ് രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. 29444 പേർ രണ്ടാംവർഷ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതി.
ഹയർ സെക്കൻഡറി പരീക്ഷഫലം www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in, www.cdit.org., www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും. വി.എച്ച്.എസ്.ഇ ഫലം www.results.kerala.nic.in, www.keralaresults.nic.in, www.prd.kerala.gov.in, www.itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in സൈറ്റുകളിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.