Posted On
date_range Updated On
date_range പ്ലസ് ടു തോറ്റ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
പട്ടേപാടം (തൃശൂർ): പ്ലസ് ടു പരീക്ഷയിൽ തോറ്റ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടേപാടം പോട്ടത്തുപറമ്പിൽ മുജീബിന്‍റെ മകൾ ദിൽനയാണ് (18) മരിച്ചത്. സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പിതാവ് മുജീബ് കുവൈത്തിലാണ്.
പ്ലസ് ടു ഫലം ദിൽന ഓൺലൈനിൽ പരിശോധിച്ച ശേഷം വെള്ളാങ്കല്ലൂരിലെ ജോലിസ്ഥലത്തുള്ള ഉമ്മ ഹസീനയെ വിളിച്ച് കരഞ്ഞതായി പറയുന്നു. അൽപം കഴിഞ്ഞ് ആശ്വസിപ്പിക്കാനായി ഹസീന തിരിച്ചു വിളിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചതായി ഡോക്ടർ അറിയിച്ചു. ഇരിങ്ങാലക്കുട പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട ഗവ. ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.