മലപ്പുറം: താനൂരിൽ പ്ലസ് വൺ വിദ്യാർഥിനികളെ കാണാതായതായി പരാതി. താനൂർ മഠത്തിൽ റോഡ് മലപ്പുറത്ത്‌കാരൻ പ്രകാശൻ്റെ മകൾ അശ്വതി (16), നിറമരുതൂർ മംഗലത്ത് അബ്ദുൾ നസീറിൻ്റെ മകൾ ഫാത്തിമ ഷഹദ (16) എന്നിവരെയാണ് കാണാതായത്. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് ഇരുവരും.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പരീക്ഷ സ്കൂളിൽ നടക്കുന്ന സമയമായിരുന്നു. ഈ പരീക്ഷക്കെന്ന പേരിലാണ് ഇരുവരും ഇന്നലെ വീട്ടിൽ നിന്നുമിറങ്ങിയത്. എന്നാൽ പരീക്ഷയെഴുതാൻ പോയ കുട്ടികൾ സ്‌കൂളിലെത്തിയിരുന്നില്ല. തുടർന്ന് സ്കൂളിൽ നിന്ന് ഇവരുടെ വീടുകളിലേക്ക് വിളിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സ്കൂൾ പരിസരത്ത് നിന്നും ഇവരെ കാണാതായത്. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.