Posted On
date_range Updated On
date_range വിമാനത്തിന് തകരാർ; യാത്രക്കാർ കുടുങ്ങി
നെടുമ്പാശ്ശേരി: ഡൽഹിയിലേക്ക് പോകേണ്ട വിമാനം ദുബൈയിൽ തകരാറിലായത് മൂലം 88 യാത്രക്കാർ കൊച്ചിയിൽ കുടുങ്ങി. ശനിയാഴ്ച വൈകീട്ട് ആറിന് ഡൽഹിക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ യാത്രക്കാരാണ് കുടുങ്ങിയത്. ദുബൈ -കൊച്ചി -ഡൽഹി റൂട്ടിലെ വിമാനമാണിത്.
വിമാനം ദുബൈയിൽ തകരാറിലായതിനാൽ അവിടെനിന്നും കൊച്ചിക്കെത്താതിരുന്നതാണ് പ്രശ്നമായത്. യാത്രക്കാരെ ഞായറാഴ്ച വൈകീട്ട് ആറിനുള്ളിൽ ഡൽഹിയിലെത്തിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതാണ്. ഇത് പാലിക്കാത്തതിനെതിരെ യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.