Posted On
date_range Updated On
date_range ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം -പി.കെ കുഞ്ഞാലിക്കുട്ടി
കൊച്ചി: സംസ്ഥാന ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സർക്കാർ ഇവിടെയുണ്ടോ എന്ന് സംശയമാണ്. ശബരിമലയിലെ രാഷ്ട്രീയ മുതലെടുപ്പാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല മതസൗഹാർദ്ദത്തിന്‍റെ ചിഹ്നമാണ്. ഉത്തരേന്ത്യയിൽ ബി.ജെ.പി നടത്തുന്ന തരത്തിലുള്ള കളിയാണ് സി.പി.എം കളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയിൽ 144 നിലനിന്നാൽ ഭക്തർക്ക് ദർശനത്തിന് വിഘാതമുണ്ടാകുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയും പ്രതികരിച്ചു.
ഓരോരുത്തരായി ശബരിമലയിലേക്ക് പോകാൻ കഴിയില്ല. ഇന്ന് തന്നെ സർക്കാർ 144 പിൻവലിക്കണം. അല്ലെങ്കിൽ നാള ശബരിമലയിലേക്ക് പോകുമെന്നും മാണി വ്യക്തമാക്കി. യു.ഡി.എഫ് യോഗ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് കുഞ്ഞാലിക്കുട്ടിയും മാണിയും ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.