വിദ്യാര്‍ഥിവിരുദ്ധ നിലപാട് സ്വീകരിച്ചാല്‍ നടപടിയെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും

തിരുവനന്തപുരം: വിദ്യാര്‍ഥിവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും. സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്മെന്‍റ് പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് ഇരുവരും നിലപാട് വിശദീകരിച്ചത്. സ്വാശ്രയ കോളജുകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും കണ്ടത്.

അക്കാദമിക് വിരുദ്ധവും കുട്ടികളുടെ സാധ്യതകളെ തടയുന്നതുമായ നടപടികള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ളെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാര്‍ഥി പീഡനം സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ സംബന്ധിച്ച അന്വേഷണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, ഇത്തരം സാഹചര്യമൊഴിവാക്കാന്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ഇരുവരെയും അറിയിച്ചു. കോളജുകള്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അക്രമസമരങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരാണെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും മുഖ്യമന്ത്രിയും മന്ത്രിയും പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന അന്വേഷണങ്ങളുമായി സഹകരിക്കുമെന്നും കുറ്റക്കാരായി കണ്ടത്തെുന്നവരെ സംരക്ഷിക്കില്ളെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.  

അതേസമയം, വിദ്യാഭ്യാസമന്ത്രിയെ കണ്ട് പുറത്തിറങ്ങിയ മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കുനേരെ ഏതാനും എ.ബി.വി.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ബിജു രമേശിനെ ഇവര്‍ തള്ളുകയും ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് പ്രഫ. ജോറി മത്തായി, സെക്രട്ടറി കെ.ജി. മധു, വൈസ് പ്രസിഡന്‍റ് ബിജു രമേശ്, മുന്‍ ഭാരവാഹികളായ പ്രഫ. ശശികുമാര്‍, പൗലോസ് എന്നിവര്‍ക്ക് നേരെയായിരുന്നു പ്രതിഷേധം. ചര്‍ച്ചക്കത്തെിയ അസോസിയേഷന്‍ ഭാരവാഹികളെ മന്ത്രിയുടെ ചേംബറിന് മുന്നില്‍ കരിങ്കൊടി കാണിക്കാനായിരുന്നു ആദ്യനീക്കം. പിന്നീട് അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ചകഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു കരിങ്കൊടി കാട്ടിയത്.

Tags:    
News Summary - pinarayi vijayan ravindranath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.