തിരുവനന്തപുരം: ബി.ജെ.പിയെ തോൽപ്പിക്കാൻ ഉതകുന്ന സമീപനമല്ല കോൺഗ്രസിേൻറതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.പിയിലെ നിലപാട് ഇത് വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധിയാണ് ഈ നിലപാടിന് ഉത്തരവാദി. രാഹുൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നത് ഇടതുപക്ഷത്തിന് എതിരായിട്ടാണെന്നും പിണറായി വ്യക്തമാക്കി.
രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശക പത്രിക സമർപ്പിക്കാനിരിക്കെയാണ് കോൺഗ്രസ് അധ്യക്ഷനെതിരെ വിമർശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത്. ഇടതുപക്ഷ സ്ഥാനാർഥിയായ സി.പി.ഐയുടെ പി.പി സുനീറുമായിട്ടാണ് വയനാട് ലോക്സഭ മണ്ഡലത്തിൽ രാഹുലിൻെറ പ്രധാന മൽസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.