സമാധാന ശ്രമവുമായി മുന്നോട്ടു പോകുമെന്ന്​ പാത്രിയർക്കീസ്​ ബാവ

തിരുവനന്തപുരം: യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങളിൽ സമാധാനത്തിനുവേണ്ടി  സാധ്യമായതെല്ലാം ചെയ്യുമെന്ന് സു​റി​യാ​നി സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ ഇ​ഗ്​​നാ​ത്തി​യോ​സ്​ അ​പ്രേം ര​ണ്ടാ​മ​ൻ പാ​ത്രി​യർ​ക്കീ​സ്​ ബാ​വ. തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്തതിനെ അഭിനന്ദിച്ച അദ്ദേഹം, കോടതിവിധികൾ ഉണ്ടെങ്കിലും സമാധാന ശ്രമം എല്ലാവരുടെയും ഹൃദയത്തിൽനിന്ന് വരേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. തർക്കം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയുള്ളതുകൊണ്ടാണ്  ഡമസ്കസിൽനിന്ന് താൻ ഇവിടെ വന്നത്. മുഖ്യമന്ത്രിയുടെ ഇടപെടലും തനിക്ക് അയച്ച കത്തും പ്രശ്നപരിഹാരത്തിന്​ വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബുധനാഴ്ച രാവിലെയാണ്​ ക്ലിഫ്​ഹൗസിൽ അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്​​. മുഖ്യമന്ത്രിക്കൊപ്പമായിരുന്നു പ്രാതൽ. സഭാവിശ്വാസികളിൽ ബഹുഭൂരിഭാഗവും തർക്കം പരിഹരിച്ചു സമാധാനപരമായി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതുകൊണ്ട് പാത്രിയർക്കീസ് ബാവ സമാധാന ശ്രമം തുടരണം. സർക്കാറി​​​െൻറ എല്ലാ പിന്തുണയുമുണ്ടാകും.  

മാർ തിയോഫിലസ് ജോർജ് സലിബ, മാർ തിമോത്തിയോസ് മത്താ അൽഹോറി തുടങ്ങിയവരും  പാത്രിയർക്കീസ് ബാവയോടൊപ്പം ഉണ്ടായിരുന്നു.  ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയും പങ്കെടുത്തു.

Full View
Tags:    
News Summary - Pinarayi Vijayan Meets Mar Ignatius Aphrem Patriarch Bava-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.