പിണറായി വിജയൻ സൈകോപാത്ത്; ഇത്തരമൊരു മുഖ്യമന്ത്രി വേണോ എന്ന് കേരള ജനത ആലോചിക്കണം -കെ. സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊലയാളിയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. കൊലയാളിയുടെ മനസാണ് പിണറായിക്കുള്ളത്. പിണറായിയിലെ സൈകോപാത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞൂവെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ സമനില പരിശോധിക്കണം. സൈകോപാത്തായ മുഖ്യമന്ത്രിയെ വേണമോ എന്ന് കേരളത്തിലെ ജനങ്ങൾ ആലോചിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

പിണറായി കൊലയാളിയാണെന്ന് എത്രകാലമായി ഞാൻ പറയുന്നതാണ്. എനിക്ക് ചില ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിനറിയാം. അതു കൊണ്ടാണ് ഗ്രനേഡും മറ്റ് വാതകങ്ങളും ഉപയോഗിച്ചത്. സ്വന്തം കൊലക്കത്തി എടുത്ത് രാഷ്ട്രീയ എതിരാളികളെ കൊല്ലാൻ പോയ പാരമ്പര്യത്തിന്‍റെ ഉടമയാണ് ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി എന്ന് നിങ്ങൾ ഓർക്കണം. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ രാമകൃഷ്ണന്‍റെ കൊലപാതകം പിണറായിക്ക് നേരിട്ട് പങ്കുള്ള കൊലപാതകമാണ്. ആ കേസ് സാക്ഷി പറയാൻ ആളില്ലാത്തതിനാൽ തള്ളിപ്പോയതാണെന്നും സുധാകരൻ പറഞ്ഞു.

ബോംബ് പൊട്ടിച്ച് പേടിപ്പിക്കാൻ നോക്കേണ്ട. കേസെടുത്ത് ഭയപ്പെടുത്തേണ്ട. പൊലീസിന്‍റേത് പ്രകോപനമില്ലാതെയുള്ള അതിക്രമമാണ്. പൊലീസ് നടപ്പാക്കിയത് സി.പി.എം ക്വട്ടേഷൻ ആണ്. നിയമവാഴ്ച തകർന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട സുധാകരൻ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.

കേരളത്തിൽ രണ്ട് ഡി.ജി.പിമാരുണ്ടെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ആക്ടിങ് ഡി.ജി.പിയാണെന്നും കെ. സുധാകരൻ പരിഹസിച്ചു. ഡി.ജി.പി നോക്കുകുത്തിയാണെന്നും സുധാകരൻ പറഞ്ഞു.

Tags:    
News Summary - Pinarayi Vijayan is a psychopath - K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.