Posted On
date_range Updated On
date_range പിണറായി ആർ.എസ്.എസിെൻറ ഏറ്റവും അടുത്ത മിത്രവും വിശ്വസ്തനുമാണെന്ന് ചെന്നിത്തല
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ ആർ.എസ്.എസിെൻറ ഏറ്റവും അടുത്ത മിത്രവും വിശ്വസ്തനുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെ ആർ.എസ്.എസ് ബന്ധം ഉന്നയിച്ചതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ശ്രീ എമ്മിന് ഭൂമി നൽകിയ സംഭവത്തിൽ പുറത്തുവന്നതാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ. ബി.ജെ.പി-സി.പി.എം കൂട്ടുകെട്ട് വ്യക്തമാണ്.പോളിങ് ആരംഭിച്ച സാഹചര്യത്തിൽ പ്രീ-പോൾ സർവേ നിർത്തിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങൾ ഇതിൽ വിശ്വസിക്കുന്നേയില്ല. കള്ളവോട്ട് സംബന്ധിച്ച് പുതിയ വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകുമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.