Posted On
date_range Updated On
date_range പിണറായിയും കുഞ്ഞാലിക്കുട്ടിയും രഹസ്യ കൂടിക്കാഴ്ച നടത്തി -ബി.ജെ.പി
പാലക്കാട്: വളാഞ്ചേരിയിലെ വ്യവസായിയുടെ വീട്ടിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയനും യു.ഡി.എഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടിയും രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ആവർത്തിച്ച് ബി.ജെ.പി. ഇരുകൂട്ടരും ഇക്കാര്യം നിഷേധിച്ചാല്‍ കൂടുതല്‍ തെളിവ് പുറത്തുവിടുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.
ഇരുവരും തമ്മില്‍ ഒരു മണിക്കൂറിലേറെ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. മുമ്പ് കെ. സുരേന്ദ്രനും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.