Posted On
date_range Updated On
date_range ശബരിമല തീർഥാടകൻ കുഴഞ്ഞ് വീണു മരിച്ചു
പമ്പ: ശബരിമലയിൽ തീർഥാടകൻ കുഴഞ്ഞ് വീണു മരിച്ചു. തമിഴ്നാട് വിളിപ്പുറം ജില്ലയിലെ ചേരുമധുര സ്വദേശി ബാലു (42) ആണ് മരിച്ചത്. പുലർച്ചെ 5.05 ഓടെയാണ് മരണം സംഭവിച്ചത്. മണിക്കുറുകൾ നീണ്ട ക്യൂവിൽ നിന്ന് സന്നിധാനം ആയുർവേദ ആശുപത്രിക്ക് സമീപം എത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. മൃതദേഹം പമ്പയിലെ ആശുപത്രിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.