കേരളത്തിൽ നിന്നുള്ളവരെ മംഗളൂരുവിൽ ചികിത്സിക്കരുതെന്ന് ഉത്തരവ്

ബംഗളൂരു: കാസർകോടുനിന്നും കേരളത്തിലെ മറ്റു ജില്ലകളിൽനിന്നും എത്തുന്ന രോഗികളെ മംഗളൂരുവിലെ സർക്കാർ, സ്വകാര് യ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യരുതെന്നും ചികിത്സ നൽകരുതെന്ന്​ വ്യക്തമാക്കി സർക്കാർ സർക്കുലർ പുറത്തിറക്കി.

ദക്ഷിണ കന്നട ജില്ല ഹെൽത്ത് ഒാഫീസറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കോവിഡ്^19 മുൻകരുതലി​െൻറ ഭാഗമായാണ് ഇത്ത രമൊരു ഉത്തരവിറക്കിയതെന്നാണ് സർക്കുലറിൽ വിശദമാക്കുന്നത്. കേരളത്തിൽനിന്നുള്ള രോഗികളെ ചികിത്സിക്കാൻ തയ്യാറാണെന്ന് കഴിഞ്ഞദിവസം മംഗളൂരുവിലെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഇതിനെ തടയിടുന്നതിനായാണ് മനുഷ്യത്വരഹിതമായ ഉത്തരവ് കർണാടക പുറത്തിറക്കിയതെന്നാണ് ആരോപണം.

കാസർകോട് ഉൾപ്പെടെയുള്ള കേരളത്തിലെ ജില്ലകളിൽ കോവിഡ്^19 വ്യാപനം കൂടുതലായതിനാൽ അവിടെനിന്നുള്ള രോഗികളെ മംഗളൂരുവിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത് വെല്ലുവിളിയാണെന്നും അതിനാൽ തത്കാലത്തേക്ക് അഡ്മിറ്റ് ചെയ്യരുതെന്നുമാണ് ഉത്തരവിൽ വിശദീകരിക്കുന്നത്.

അതേസമയം അതിർത്തി തുറക്കണമെന്ന കേരള ഹൈകോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനാണ് കർണാടകയുടെ നീക്കം. ഇതിനിടെ, അതിർത്തി തുറക്കുന്ന പ്രശ്നമില്ലെന്നും അങ്ങനെയുണ്ടായാൽ വലിയ വിലനൽകേണ്ടിവരുമെന്നും ദക്ഷിണ കന്നട എം.പിയും ബി.ജെ.പി കർണാടക പ്രസിഡൻറുമായ നളിൻ കുമാർ കട്ടീൽ ട്വീറ്റ് ചെയ്തു.

കാസർകോടും മംഗളൂരുവും തമ്മിൽ വളരെ കാലങ്ങളായുള്ള ബന്ധമുണ്ട്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ അതിർത്തി തുറക്കാനാകില്ല. കാസർകോട് ആരോഗ്യമേഖലയിലും സർക്കാർ സൗകര്യമൊരുക്കിയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ അവിടെയുള്ളവരുടെ ചികിത്സക്ക് കേരളമാണ് പരിഹാരം കാണേണ്ടത്. തങ്ങളെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - People from Kerala not to be treated at Mangalore -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.