കു​മ​ളി ടൗ​ണി​ൽ ഷോ​ക്കേ​റ്റ് ച​ത്ത മ​യി​ൽ

വൈദ്യുതാഘാതമേറ്റ് മയിൽ ചത്തു

കു​മ​ളി: ടൗ​ണി​ലെ വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് ആ​ൺ​മ​യി​ൽ ച​ത്തു. തേ​ക്ക​ടി ക​വ​ല​യി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലാ​ണ് ഷോ​ക്കേ​റ്റ് ച​ത്ത മ​യി​ലി​നെ ക​ണ്ടെ​ത്തി​യ​ത്. വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​നം വ​ഴി​യാ​ണ് കു​മ​ളി​യി​ലും തേ​ക്ക​ടി​യി​ലും മ​യി​ലു​ക​ൾ എ​ത്തു​ന്ന​ത്.

വേ​ന​ൽ​ക്കാ​ല​ത്ത് പ​തി​വാ​യി കു​മ​ളി​യി​ലും തേ​ക്ക​ടി​യി​ലും എ​ത്തു​ന്ന മ​യി​ലു​ക​ൾ പി​ന്നീ​ട് ത​മി​ഴ്നാ​ട് ഭാ​ഗ​ത്തേ​ക്കു​ത​ന്നെ മ​ട​ങ്ങി​പ്പോ​വു​ക​യാ​ണ് പ​തി​വ്. കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ മ​യി​ൽ ഷോ​ക്കേ​റ്റ് വീ​ണ​ത് ക​ണ്ടെ​ത്തി​യ​തോ​ടെ വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചു. കു​മ​ളി റേ​ഞ്ചി​ലെ ചെ​ല്ലാ​ർ​കോ​വി​ൽ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​യി​ലി​നെ പി​ന്നീ​ട് കാ​ട്ടി​നു​ള്ളി​ൽ സം​സ്ക​രി​ച്ചു.

Tags:    
News Summary - Peacock died due to electric shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.