Posted On
date_range Updated On
date_range ഒന്നാം ക്ലാസുകാരിക്ക് പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ
ഇരിക്കൂർ: ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. കാസർകോട് സ്വദേശിയും പടിയൂർ പുവ് വത്തിലെ താമസക്കാരനുമായ രാജുവിനെയാണ് (50) ഇരിക്കൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ അമ്മ ഇരിക്കൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ചൈൽഡ്ലൈൻ അധികൃതരും പൊലീസും വിവരങ്ങൾ ശേഖരിക്കുകയും രാജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.