Posted On
date_range Updated On
date_range പട്ടാമ്പി പാലം താൽക്കാലികമായി അടച്ചു
പട്ടാമ്പി: ഭാരതപ്പുഴയിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന് പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയറുടെ നിർദ്ദേശത്തിെൻറ അടിസ്ഥാനത്തിൽ പാലത്തിെൻറ രണ്ട് ഭാഗത്തും പൊലീസ് കയർ കെട്ടിയാണ് നിരോധനമേർപ്പെടുത്തിയത്. പാലം കടന്നു പോകേണ്ട വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിട്ടു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നിരോധനത്തിന് കാലയളവ് തീരുമാനിച്ചിട്ടില്ലെന്നും ഒഴുക്ക് കുറയുന്നതിനനുസരിച്ച് നിരോധനം നീക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.