Posted On
date_range Updated On
date_range കുന്ദമംഗലം വാഹനാപകടം: പിതാവിന് പിന്നാലെ മകളും മരിച്ചു
കുന്ദമംഗലം: ദേശീയപാത 766ൽ പതിമംഗലത്ത് ഓട്ടോറിക്ഷയിൽ കാറിടിച്ച അപകടത്തിൽ പിതാവിന് പിന്നാലെ മകളും മരിച്ചു. പടനിലം ഉപ്പഞ്ചേരിമ്മൽ അബ്ദുൽ ഖാദറിന്റെ മകളും കൊടുവള്ളി തങ്ങൾസ് ജ്വല്ലറിയിലെ നജ്മുദ്ദീൻെറ ഭാര്യയുമായ ഷബ്ന (30) ആണ് ബുധാഴ്ച ഉച്ചയോടെ മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.30 ന് പതിമംഗലം കയറ്റത്തിൽ അബ്ദുൾ ഖാദറും ശബ്നയും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. ഖാദർ അന്ന് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മകൾ ശബ്ന നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ഫാത്തിമ ഇസ (കളൻതോട് എം.ഇ.എസ്.രാജ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി), അയാഷ ബനീൻ. മാതാവ്: സുഹറ, സഹോദരി: ഷഹല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.