Posted On
date_range Updated On
date_range മുഖ്യമന്ത്രി നുണ പറഞ്ഞു; സത്യ പ്രതിജ്ഞ ലംഘനം നടത്തി -ടി.എൻ. പ്രതാപൻ എം.പി
തൃശൂർ: ലൈഫ്, സ്വർണ്ണക്കള്ളക്കടത്ത് തട്ടിപ്പ് കേസുകളിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിനെ കണ്ടില്ലെന്ന് നുണ പറഞ്ഞ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന് ടി.എൻ. പ്രതാപൻ എം.പി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിെൻറ കുറ്റപത്രത്തിൽ ആറ് തവണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ സാഹചര്യത്തിൽ സത്യപ്രതിജ്ഞ ലംഘനം നടത്തിയത് വ്യക്തമാണ്. ഗവർണർ വിഷയത്തിൽ ഇടപെടണമെന്ന് എം.പി ആവശ്യപ്പെട്ടു.
യു.ഡി.എഫ് ജില്ല കമ്മറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. ഡി.സി.സി പ്രസിഡണ്ട് എംപി വിൻസെൻറ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.