Posted On
date_range Updated On
date_range പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ സഹോദരൻ നിര്യാതനായി
വടകര: കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ സഹോദരനും സാമൂഹിക സന്നദ്ധ പ്രവർത്തകനുമായ പാറക്കൽ ഹാരിസ് (49) നിര്യാതനായി. അർബുദബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ ഹൃദയഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഖത്തറിലും ഒമാനിലുമായി ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഹാരിസ് പ്രവാസികൾക്കിടയിൽ സന്നദ്ധ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.
വടകര ഏറാമല തച്ചർകണ്ടി പരേതനായ മൊയ്തുഹാജി -വീരോളി കുഞ്ഞാമി എന്നിവരുടെ മകനാണ്. ഭാര്യ: വി.വി. ആയിഷ തൂണേരി.
മക്കൾ: അബ്ദുൽ മാജിദ്, ഷാന നസ്രിൻ, ദിൽന ഫാമിയ. സഹോദരങ്ങൾ: കോൺഗ്രസ് നേതാവ് പാറക്കൽ മുഹമ്മദ്, സമീർ പാറക്കൽ, കുഞ്ഞിപാത്തു, സഫിയ, ശരീഫ, നസീമ.
ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഏറാമല ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.