പന്തീരാങ്കാവിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

പന്തീരാങ്കാവ്​: ചാലിയാറിന്​ സമീപത്തെ വീട്ടിൽ നിന്ന്​ കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൊക്കുന്ന് ചങ്ങരോത്ത് മീത്തൽ സച്ചിദാനന്ദൻ്റെ മകൻ ശബരീനാഥി(14)ൻെറ മൃതദേഹമാണ്​ കണ്ടെത്തിയത്​. കിണാശ്ശേരി ഗവ: ഹയർ സെക്കണ്ടറിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ശബരീനാഥ്​. അറപ്പുഴ തട്ടാരക്കൽ പുനത്തിൽ മീത്തൽ ഷാജിയുടെ മകൻ ഹരിനന്ദ് (13)നായി തെരച്ചിൽ തുടരുകയാണ്​. വ്യാഴാഴ്​ച വൈകുന്നേരം നാല്​ മണിയോടെയാണ്​ ഇരുവരേയും കാണാതായത്​.

ഷാജിയുടെ സഹോദരിയുടെ മകനായ ശബരീനാഥ് അറപ്പുഴയിലെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു. അടുത്ത വീട്ടിലേക്ക് പണം നൽകാൻ പറഞ്ഞയച്ച ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ തെരച്ചിൽ തുടങ്ങിയത്​. 

വീട്ടിൽ നിന്നും ഏതാനു വാര അകലത്തിലുള്ള ചാലിയാറിന് സമീപം കുട്ടികളെ കണ്ടിരുന്നെന്ന നാട്ടുകാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നാട്ടുകാരും പൊലീസും ഫയർഫോഴ്സും പുഴയിൽ നടത്തിയ തെരച്ചിലിലാണ്​ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്​.

Tags:    
News Summary - Panthheramkavu student death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.