Posted On
date_range Updated On
date_range ഹരിത: ലീഗ് എടുത്തത് വ്യക്തമായ തീരുമാനം, കൂടുതലൊന്നും പറയാനില്ല -സാദിഖലി തങ്ങൾ
മലപ്പുറം: ഹരിത വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി വ്യക്തമായ തീരുമാനമെടുത്തതാണെന്നും ഇതുസംബന്ധിച്ച് കൂടുതലൊന്നും പറയാനില്ലെന്നും ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് ഫാത്തിമ തഹിലിയയെ ആ സ്ഥാനത്തുനിന്ന് നീക്കിയത് ലീഗ് ദേശീയ കമ്മിറ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് നിലനിൽക്കണമെന്നത് രാജ്യത്തിെൻറ ആവശ്യമാണ്. കുറച്ചാളുകൾ പോയെന്ന് കരുതി കോൺഗ്രസ് തകരില്ല.
പാല ബിഷപ്പിെൻറ പ്രസ്താവന സംബന്ധിച്ച് ചോദിച്ചപ്പോൾ മതനേതാക്കൾ സംയമനം പാലിക്കണെമന്നായിരുന്നു മറുപടി. ഇത്തരം വാക്കുകൾ സാമൂഹിക വിപത്താണെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.