Posted On
date_range Updated On
date_range പാലോളി കുഞ്ഞിമുഹമ്മദ് മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
മലപ്പുറം: മലപ്പുറം പ്രസ്ക്ലബിന്റെ സ്ഥാപകരില്‍ പ്രമുഖനും ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന്റെ സ്മരണക്കായി മലപ്പുറം പ്രസ്ക്ലബ് ഏര്‍പ്പെടുത്തിയ പാലോളി കുഞ്ഞിമുഹമ്മദ് സ്മാരക പ്രഥമ മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.
25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. റിപ്പോര്‍ട്ടിന്റെ മൂന്നു പകര്‍പ്പും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രവും സഹിതം ഡിസംബര്‍ 20നകം സെക്രട്ടറി, മലപ്പുറം പ്രസ്ക്ലബ്, മഞ്ചേരി റോഡ്, കുന്നുമ്മല്‍, മലപ്പുറം, 676505 വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 9995871112.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.