പാലത്തായി പീഡനം: എസ്​.പി ഓഫിസിനുമുന്നിൽ യൂത്ത്​ കോൺഗ്രസ്​ സമരം

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയായ ബി.ജെ.പി നേതാവിനെ അറസ്​റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്​ യൂത്ത്​ കോൺഗ് രസി​​െൻറ നേതൃത്വത്തിൽ കണ്ണൂർ എസ്​.പി ഓഫിസിനുമുന്നിൽ സമരം. സമരക്കാരെ പൊലീസ്​ അറസ്​റ്റ്​ചെയ്​തതോടെ ടൗൺ സ്​റ ്റേഷനിലും സമരം തുടരുകയാണ്​.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ റിജിൽ മാക്കുറ്റി, ജില്ല പ്രസിഡൻറ്​ സുധീപ് ജെയിംസ്, സംസ്​ഥാന ഭാരവാഹികളായ വിനേഷ് ചുള്ളിയാൻ, കെ. കമൽജിത്ത്, സന്ദീപ് പാണപ്പുഴ എന്നിവരാണ്​ രാവിലെ 9.30 മുതൽ സമരം തുടങ്ങിയത്​. എസ്​.പി ഓഫിസിനുമുന്നിൽ കോവിഡ്​ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാണ്​ സമരക്കാർ കുത്തിയിരുന്നത്​.

അൽപസമയത്തിനുശേഷം ടൗൺ പൊലീസെത്തി അഞ്ചുപേരെയും അറസ്റ്റ് ചെയ്തു. കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക്​ മാറ്റിയ ഇവർ അവിടെ നിരാഹാര സമരത്തിലാണ്​. അറസ്​റ്റിലായവരെ ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി സന്ദർശിച്ചു.

Tags:    
News Summary - palathayi rape case: youth congress protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.