???? ?????????? ???????????? ???????????? ????? ?????????? ????????????????????

പാ​ല​ത്താ​യി പീ​ഡ​ന​കേ​സിലെ ഒ​ത്തു​ക​ളി​ക്കെതിരെ അമ്മമാരുടെ നിൽപുസമരം

ക​ണ്ണൂ​ർ: പാ​ല​ത്താ​യി പീ​ഡ​ന​കേ​സി​ൽ പോ​ക്​​സോ ചു​മ​ത്താ​തെ  പ്ര​തി  പ​ത്മ​രാ​ജ​ന്​ ജാ​മ്യം ല​ഭി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ പൊ​ലീ​സ്​ ന​ട​പ​ടി​യി​ൽ വി​മ​ൻ ജ​സ്​​റ്റി​സ് മൂ​വ്മ​െൻറ് പ്ര​തി​ഷേ​ധി​ച്ചു. പോ​ക്സോ പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​റും ബി.​ജെ.​പി​യും ഒ​ത്തു​ക​ളി​ച്ചെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ വി​മ​ൻ ജ​സ്​​റ്റി​സ് മൂ​വ്മ​െൻറ്  സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 10,000 വീ​ടു​ക​ളി​ൽ അ​മ്മ​മാ​രു​ടെ നി​ൽ​പു​സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി  മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.  സ​മ​ര​ത്തി‍​െൻറ സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ജ​ബീ​ന ഇ​ർ​ഷാ​ദ് നി​ർ​വ​ഹി​ച്ചു. ക​ണ്ണൂ​ർ  ജി​ല്ല പ്ര​സി​ഡ​ൻ​റ് ഷാ​ഹി​ന ല​ത്തീ​ഫ്  ജി​ല്ല ത​ല​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - palathayi case mothers protest -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.