Posted On
date_range Updated On
date_range തൊണ്ട വരളുന്നു; പാലക്കാട് വെന്തുരുകുന്നു
പാലക്കാട്: പാലക്കാടിെൻറ ഉള്ളും പുറവും വെന്തുരുകുകയാണ്. വേനൽ കടുത്ത് ചൂട് വർധിച്ചതോടെ പകൽ സമയത്ത് പുറത്തിറങ്ങാനാകാത്ത അത്യുഷ്ണം. നഗര പ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം വരെ കുടയില്ലാതെ പുറത്തിറങ്ങാൻ കഴിയുന്നില്ല. ചൊവ്വാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 38.1 ഡിഗ്രിയാണ് ചൊവ്വാഴ്ച പാലക്കാട് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. പാലക്കാട് ഐ.ആർ.ടി.സിയിൽ 39 ഡിഗ്രിയും പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ 36.5 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയ ഉയർന്ന ചൂട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.