കോട്ടയം: വിധിയെഴുത്തിനൊരുങ്ങി പാലാ. ഇനി നിശ്ശബ്ദ പ്രചാരണത്തിെൻറ ഞായർ. തിങ്കളാ ഴ്ച ബൂത്തിലേക്ക്. കൊട്ടിക്കലാശത്തിെൻറ ആവേശത്തിൽനിന്ന് പ്രചാരണം നിശ്ശബ്ദമാ യതോടെ മിന്നൽ പര്യടനത്തിെൻറ തിരക്കിലായിരുന്നു സ്ഥാനാർഥികൾ. ശനിയാഴ്ച ശ്രീനാ രായണഗുരു സമാധിയായതിനാൽ ഒരുദിനം മുേമ്പ മുന്നണികൾ പരസ്യപ്രചാരണം അവസാനിപ്പിച്ചിരുന്നു. ശനിയാഴ്ച വിവിധ എസ്.എൻ.ഡി.പി ശാഖ യോഗങ്ങളിലെ സമാധി ദിനാചരണ പരിപാടികളിലായിരുന്നു സ്ഥാനാർഥികൾ കൂടുതൽ സമയം ചെലവിട്ടത്. പാലാ നഗരസഭ, രാമപുരം പഞ്ചായത്ത് എന്നിവിടങ്ങളിൽ അവസാനവട്ട ഓട്ടപ്രദക്ഷിണത്തിലായിരുന്നു ശനിയാഴ്ച യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം. വീടുകളിൽ കയറിയിറങ്ങി അദ്ദേഹം വോട്ടുതേടി. ശ്രീനാരായണഗുരു സമാധി ദിനാചരണ ചടങ്ങുകളിലും സജീവമായി പങ്കെടുത്തു. മീനച്ചിൽ പഞ്ചായത്തിലെ രാജീവ് ദശലക്ഷം കോളനി, കൊരട്ടി കോളനി എന്നിവിടങ്ങളിൽ ജീവനക്കാരെ നേരിൽകണ്ടും ജോസ് ടോം വോട്ടുതേടി.
എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പൻ രാവിലെ വിവിധ മരണവീടുകള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ടുതേടി. ഉച്ചയോടെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റിയില്‍ പാലാ രൂപത കോര്‍പറേറ്റ് എജുക്കേഷനല്‍ ഏജന്‍സിയുടെ കീഴിലുള്ള സ്കൂളുകളിലെ അധ്യാപക-അനധ്യാപക സംഗമ ചടങ്ങിലെത്തി വോട്ടുതേടി. തുടർന്ന് നിരവധിപേരെ നേരില്‍കണ്ട് വോട്ട് അഭ്യർഥിച്ച ശേഷം കൊട്ടാരമറ്റത്തുള്ള സി.പി.എം ഓഫിസിലെത്തി മന്ത്രി എം.എം. മണി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവരെ കണ്ടു. ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ശ്രീനാരായണഗുരു സമാധി ദിനാചരണ ചടങ്ങിലും കാപ്പന് പങ്കെടുത്തു.
കുടുംബയോഗങ്ങളിലും ആരാധനാലയങ്ങളിലുമായിരുന്നു എൻ.ഡി.എ സ്ഥാനാർഥി എൻ. ഹരി സമയമേറെ ചെലവഴിച്ചത്. പൂവരണി, തലനാട്, കീഴമ്പാറ, പാലാ ടൗൺ, ഇളങ്ങുളം, പിഴക്, ഏഴാച്ചേരി, ഇടപ്പാടി തുടങ്ങിയ ഗുരുക്ഷേത്രങ്ങളിൽ ഹരി ദർശനം നടത്തി ചടങ്ങുകളിൽ പങ്കെടുത്തു. മീനച്ചിൽ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കുടുംബയോഗങ്ങളിലും ഹരി പങ്കെടുത്തു. കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.