നിഷ ജോസിനെ മാറ്റിയതിൽ പാർട്ടിയിൽ പ്രശ്നങ്ങളില്ല -ജോസ് ടോം

പാലാ: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് നിഷ ജോസിനെ മാറ്റിയതിൽ പാർട്ടിയിൽ പ്രശ്നങ്ങളിലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം. കേരളാ കോൺഗ്രസ് എമ്മിൽ അസ്വാരസ്യങ്ങളില്ല. ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ പ്രചാരണ തന്ത്രങ്ങൾ രൂപീകരിക്കുമെന്നും ജോസ് ടോം മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ആരംഭിക്കും. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പ്രചാരണമെന്നും യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.

Tags:    
News Summary - Pala by Election Jose Tom Nisha Jose -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.