Posted On
date_range Updated On
date_range മാണി സി. കാപ്പനാണ് കച്ചവടക്കാരൻ -ജോസ് ടോം
പാലാ: ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയും യു.ഡി.എഫും തമ്മിൽ രഹസ്യ ധാരണ ഉണ്ടാക്കിയെന്ന മാണി സി. കാപ്പന്‍റെ ആരോപണത്തിന് മറുപടിയുമായി സ്ഥാനാർഥി ജോസ് ടോം. മാണി സി. കാപ്പനാണ് കച്ചവടക്കാരനെന്ന് ജോസ് ടോം പറഞ്ഞു.
തനിക്ക് കച്ചവടം അറിയില്ല. മഞ്ഞക്കണ്ണ് ഉള്ളതു കൊണ്ടാണ് ബി.ജെ.പിയുമായി കച്ചവടം നടത്തിയെന്ന് തോന്നുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണമാണ് കാപ്പൻ നടത്തുന്നതെന്നും ജോസ് ടോം മാധ്യമങ്ങളോട് പറഞ്ഞു.
ജയിക്കാൻ ബി.ജെ.പിയുടെ സഹായം വേണ്ട. പാലായിലെ ജനങ്ങൾ നന്മ നോക്കി വോട്ട് ചെയ്യുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.