ബിൻലാദ​െൻറ രേഖാചിത്രം പതിച്ച ആഡംബര കാർ കസ്​റ്റഡിയിൽ

ഇരവിപുരം: ഉസാമ ബിൻലാദ​​െൻറ രേഖാചിത്രം പതിച്ച ആഡംബര കാർ ഇരവിപുരം പൊലീസ് കസ്​റ്റഡിയിലെടുത്തു. പശ്ചിമബംഗാൾ രജിസ്ട്രേഷനിലുള്ള ഹോണ്ട അക്കോഡ് കാർ പള്ളിമുക്ക് സ്വദേശിയുടേതാണ്. കാർ ബംഗാളിൽനിന്ന്​ വാങ്ങിയെങ്കിലും രേഖകൾ പുതിയ ഉടമയുടെ മേൽവിലാസത്തിലേക്ക് മാറ്റിയിരുന്നില്ല. കാർ ഉടമയുടെ സുഹൃത്തി​െൻറ ജ്യേഷ്​ഠ​​െൻറ വിവാഹത്തിനായി പോകുമ്പോഴാണ് പൊലീസ് കസ്​റ്റഡിയിലെടുത്തത്.

കാർ ഡ്രൈവർ ഉൾ​െപ്പടെ മൂന്നുപേരെ ചോദ്യം ചെയ്തുവരികയാണ്. ലാദ​​െൻറ ചിത്രം പതിച്ച കാർ കൊല്ലത്തുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർക്ക്​ ദിവസങ്ങൾക്ക്​ മുമ്പ് വിവരം ലഭിച്ചിരുന്നു. പൊലീസ് അന്വേഷണം നടത്തിവരവെയാണ് ഇരവിപുരം പൊലീസ് പിടികൂടിയത്.

ഇത്തരം ചിത്രങ്ങൾ കാറിൽ പതിക്കാൻ പാടില്ലെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നെന്നാണ് കാറുടമ പറയുന്നത്. കാറി​െൻറ ഉടമസ്ഥാവകാശം സംബന്ധിച്ച പേപ്പറുകൾ ലഭിക്കാൻ താമസിച്ചതിനാലാണ് രജിസ്ട്രേഷൻ മാറ്റാതിരുന്നതെന്നും ഉടമ പറഞ്ഞതായി പൊലീസ്​ അറിയിച്ചു.

Tags:    
News Summary - osama bin laden photo in car- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.