പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തിന്‍െറ ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തരവകുപ്പ് സമയമുള്ള മറ്റാരെയെങ്കിലും ഏല്‍പിക്കണം. സംസ്ഥാനത്ത് സൈ്വരജീവിതം പൂര്‍ണമായും തടസ്സപ്പെട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഇതിനകം നാലുപേരാണ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരിച്ചത്. തന്‍െറ മണ്ഡലത്തില്‍ രണ്ടുപേര്‍ ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

തൊട്ടടുത്ത മണ്ഡലത്തില്‍ ഒരാളും കൊല്ലപ്പെട്ടു. ഗുണ്ടകളെ അമര്‍ച്ചചെയ്യുക, കര്‍ശനനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈമാസം 18ന് ഹരിപ്പാട്ട് 12 മണിക്കൂര്‍ സത്യഗ്രഹം നടത്തുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രവര്‍ത്തകരുടെ ഒഴുക്ക് തടയാനാണ് ഇരുപാര്‍ട്ടികളും പരസ്പരം കൊലനടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

Tags:    
News Summary - oppositanon leader statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.