‘ഒപ്പം അമ്മയും’ പഠനസഹായ പദ്ധതിയുടെ ഭാഗമായ ടാബ് വിതരണ ചടങ്ങിൽ ‘അമ്മ’ മുൻ പ്രസിഡൻറ് ഇന്നസെൻറ് സംസാരിക്കുന്നു
Posted On
date_range Updated On
date_range 'ഒപ്പം അമ്മയും' പദ്ധതി: ടാബുകൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: 'ഒപ്പം അമ്മയും' പഠന സഹായ പദ്ധതിയിൽ ജില്ലയിലെ തെക്കൻ പ്രദേശത്തേക്കുള്ള ആറ് ടാബുകൾ 'അമ്മ' മുൻ പ്രസിഡൻറ് ഇന്നസെൻറ്, ടൊവിനോ തോമസ് എന്നിവർ വിതരണം ചെയ്തു. സ്മാർട്ട് അങ്കണത്തിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.
അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പദ്ധതി വിശദീകരിച്ചു. ഇരിങ്ങാലക്കുടയിലെ പ്രധാന ചലച്ചിത്ര പ്രവർത്തകരായ ഇന്നസെൻറ്, ഇടവേള ബാബു, ടൊവിനോ തോമസ് എന്നിവർ ആദ്യമായാണ് ഒരുമിച്ച് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.